പ്രധാന തിരുനാളുകൾ
Celebrating our faith through sacred feasts and spiritual gatherings throughout the year

ഇടവക തിരുനാൾ
Sunday
എല്ലാ വർഷവും ഫെബ്രുവരി ആദ്യ ഞായർ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും, വി. സെബസ്ത്യാനോസിന്റെയും ദൈവമാതാവിന്റെയും തിരുനാൾ സംയുക്തമായി പൂങ്കുന്നം പള്ളിയിൽ ആഘോഷിച്ചുവരുന്നു.

വി. യൗസേപ്പിതാവിന്റെ മരണതിരുനാൾ
Various Times
വി. യൗസേപ്പിതാവിന്റെ മരണതിരുനാൾ മാർച്ച് 19ന് പൂങ്കുന്നം പള്ളിയിൽ വിപുലമായ രീതിയിലാണ് വിശുദ്ധന്റെ ഓർമ്മ ആചരിക്കുന്നത്.

തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ
Various Times
തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ പൂങ്കുന്നം പള്ളിയിൽ എല്ലാ വർഷവും മുടക്കം കൂടാതെ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. അനേകം പേരാണ് തിരുനാൾ ദിവസം വിശുദ്ധന്റെ മാധ്യസ്ഥം തേടി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നത്.

വി. യൗസേപ്പിതാവിന്റെ ഇടവക ഊട്ടു തിരുനാൾ
Wednesday
എല്ലാവർഷവും മെയ് മാസം ആദ്യ ബുധൻ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഇടവക തിരുനാൾ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വി. കുർബാനയിലും പ്രദിക്ഷണത്തിലും നേർച്ചസദ്യയിലും ആയിരങ്ങൾ ഭക്ത്യാദരപൂർവ്വം പങ്കുകൊള്ളുന്നു.
“എല്ലാ തിരുനാളുകളിലേക്കും ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം. വി. യൗസേപ്പിതാവിന്റെ മധ്യസ്ഥതയാൽ എല്ലാവർക്കും സമൃദ്ധമായ ദൈവാനുഗ്രഹങ്ങൾ ലഭിക്കട്ടെ.”
For more information about event timings and special programs, please contact the parish office or check our announcements.