സമരിറ്റൻ ഫണ്ട് - കാരുണ്യത്തിന്റെ കരുതൽ
The heartbeat of our parish's charitable mission, dedicated to uplifting the marginalized and supporting those in need regardless of caste or religion.
Total Aid Distributed
ആകെ സഹായം
Total Beneficiaries
ആകെ ഗുണഭോക്താക്കൾ
Monthly Pensioners
പെൻഷൻകാർ
Years of Service
സേവന വർഷങ്ങൾ
Rev.Fr.വിൻസെന്റ് ചിറ്റിലപ്പിള്ളി വികാരിയായിരുന്നപ്പോൾ "നോമ്പുകാല പരിത്യാഗം" എന്ന പേരിൽ ഇടവകയിലെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് 2007 ജനുവരി മുതൽ മാസം തോറും പെൻഷനും ചികിത്സാ സഹായവും, മറ്റു സാമ്പത്തിക സഹായങ്ങളും നൽകിയിരുന്നു. അത് വികാരിയച്ചൻ നേരിട്ടാണ് നൽകിയിരുന്നത്.
2013 - പുതിയ തുടക്കം
2013 ജൂണിൽ Rev.Fr.വർഗ്ഗീസ് തരകൻ വികാരിയായി സ്ഥാനമേറ്റപ്പോൾ "നോമ്പുകാലപരിത്യാഗം" എന്ന സഹായ ഫണ്ടിനെ "സമരിറ്റൻ ഫണ്ട്" എന്ന പേരിൽ മാറ്റുകയും അതിന്റെ നടത്തിപ്പിനുവേണ്ടി 7 പേർ അടങ്ങുന്ന ഒരു കമ്മിറ്റിയെ വികാരിയച്ചൻ തിരഞ്ഞെടുക്കുകയും ചെയ്തു. സമരിറ്റൻ ഫണ്ട് കമ്മിറ്റിയുടെ ആദ്യ മീറ്റിംഗ് 15-09-2013ൽ നടന്നു.
പിന്നീട് ഓരോ കാലയളവിലും വികാരിയായി വന്നിട്ടുള്ള Rev.Fr. ഇഗ്നേഷ്യസ് നന്തിക്കര, Rev.Fr.ലിജോ ചിരിയങ്കണ്ടത്ത്, Rev.Fr. മേജോ മരോട്ടിക്കൽ, Rev.Fr.ജിൻസൺ ചിരിയങ്കണ്ടത്ത്, Rev.Fr. മാത്യു വെട്ടത്ത് എന്നിവർ സമരിറ്റൻ ഫണ്ടിന് നേതൃത്വം നൽകി. 2023 ഫെബ്രുവരി മുതൽ Rev.Fr.ആന്റണി കുരുതുകുളങ്ങര വികാരിയായി സ്ഥാനമേറ്റ് സമരിറ്റൻ ഫണ്ടിനെ നയിച്ചു വരുന്നു.
നിയമാവലി രൂപീകരണം
സമരിറ്റൻ ഫണ്ടിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അന്നത്തെ വികാരിയായിരുന്ന Rev.Fr. മാത്യു വെട്ടത്തിന്റെ നേതൃത്വത്തിൽ സമരിറ്റൻ ഫണ്ടിന് ഒരു നിയമാവലി തയ്യാറാക്കുകയും അത് 11-04-2021, 13-11-2022 എന്നീ തീയതികളിലെ പ്രതിനിധി യോഗത്തിൽ ചർച്ച ചെയ്യുകയും 08-01-2023 ലെ പ്രതിനിധി യോഗത്തിൽ പാസ്സാക്കി പുതിയ കമ്മിറ്റി നിലവിൽ വരികയും ചെയ്തു.
ഇടവകയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന "സമരിറ്റൻ ഫണ്ട്" ഇടവകയിലെ നാനാജാതി മതസ്ഥരായ അർഹരായവർക്ക് ഇനി പറയുന്ന സഹായങ്ങൾ നൽകി വരുന്നുണ്ട്:
ധനസ്രോതസ്സുകൾ
ഇടവകയിലെ തിരുന്നാളുകൾക്കും മറ്റു ഓരോ സംരംഭങ്ങൾക്കും ഇടവകാംഗങ്ങൾ ഓരോരുത്തരും നൽകുന്ന വിലയേറിയ സംഭാവനകളിൽ നിന്നും നല്ലൊരു ഭാഗം സമരിറ്റൻ ഫണ്ടിന്റെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
എല്ലാ വർഷവും ഇടവകാംഗങ്ങൾ നൽകുന്ന "നോമ്പുകാല പരിത്യാഗം" പൂർണ്ണമായും സമരിറ്റൻ ഫണ്ടിന്റെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
01-09-2013 മുതൽ 31-12-2025 വരെ
അനുസ്മരണം
സമരിറ്റൻ ഫണ്ടിനും ഇടവകയ്ക്കും വേണ്ടി സാമ്പത്തികമായും മറ്റെല്ലാ വിധത്തിലും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നൽകിയതും സമരിറ്റൻ ഫണ്ടിന്റെ ആരംഭം മുതൽ കമ്മിറ്റി അംഗവുമായിരുന്ന ബോസ്കോ ആലപ്പാട്ടിനെ പ്രത്യേകം അനുസ്മരിക്കുന്നു.
ഇടവകയിൽ ഓരോ വർഷവും മരണപ്പെട്ടവരുടെ ഭവനങ്ങളിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് വികാരിയച്ചന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുകയും പ്രാർത്ഥിക്കുകയും ക്രിസ്മസ് കേക്ക് നൽകുകയും ചെയ്യാറുണ്ട്
സഹായ മേഖലകൾ
ആരോഗ്യ സംരക്ഷണം
Medical assistance and emergency treatment aid
വിദ്യാഭ്യാസം
Financial support for students' schooling needs
വിവാഹ മരണ സഹായങ്ങൾ
Marriage and funeral assistance
പാർപ്പിടം
Support for home construction and repairs
ആഘോഷങ്ങൾ
Distribution of Christmas and Onam gifts
ദുരിതാശ്വാസ സഹായം
Critical aid during COVID-19 and floods
കാരുണ്യ മിഷനിൽ ചേരൂ
Your contributions ensure that no one in our community has to face hardship alone.
നോമ്പുകാല പരിത്യാഗം
Join our annual Lenten sacrifice campaign
പെൻഷൻ സ്‌പോൺസർഷിപ്പ്
Sponsor a monthly pension for the needy
ചാരിറ്റി ഫണ്ട്
Support various charitable activities
"Whatever you did for one of the least of these brothers and sisters of mine, you did for me." - Matthew 25:40